മലയാളികൾക്ക് ചോറും, ഉത്തരേന്ത്യക്കാർക്ക് ചപ്പാത്തിയുമാണ് ഇഷ്ട ഭക്ഷണമെന്ന പൊതുധാരണ തെറ്റാണെന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് കണക്കുകൾ തെളിയിക്കുന്നു. മുഗൾ വംശജരുടെ അടുക്കളയിലാണ് ബിരിയാണിയുടെ ചരിത്രം തേടിപോയാൽ നാം എത്തുന്നത്. 1526 നും, 1857 നും ഇടയിലാണ് ബിരിയാണി പാകമായതെന്ന് ചരിത്രകാരിയായ ലിസി കോളിങ്ഹാം അഭിപ്രായപ്പെടുന്നു. എന്നാൽ ബാബറിന്റെ വരവിന് മുൻപ് തന്നെ ബിരിയാണിയും പുലാവും, ഇന്ത്യൻ രുചി കീഴടക്കിയെന്ന് പറയുന്ന ചരിത്രാന്വേഷകരും കുറവല്ല. കേരളവുമായി കച്ചവടബന്ധം ഉണ്ടായിരുന്ന അറബികളാണ് ബിരിയാണിയെ ഇന്ത്യയിലെത്തിച്ചതെന്നും രേഖകളുണ്ട്. ഹൈദരാബാദി ബിരിയാണിയെ ജനപ്രിയമാക്കിയത് മുഗളന്മാരാണെന്ന് പറയാം. അപ്പോഴും അഴകിലും, രുചിയിലും മധ്യപൂർവേഷ്യയിൽ തന്നെ മുന്നിൽ നിൽക്കുന്നത് നമ്മുടെ സ്വന്തം തലശ്ശേരി ബിരിയാണി തന്നെ. രസം കൂടുതലുള്ള കോഴിക്കോടൻ ബിരിയാണിയും, ദമ്മിൽ മുന്നിൽ നിൽക്കുന്ന തലശ്ശേരി ബിരിയാണിയും വെക്കാൻ പഠിപ്പിച്ചതാകട്ടെ ചരക്കുകപ്പലിൽ തീരമിറങ്ങിയ അറബികൾ. വയനാട്ടിലെ പാടത്ത് വിളയുന്ന ജീരകശാല അരിയാണ് രണ്ടിലും താരം. സുഗന്ധം, മസാലയുടെ പാകം, അരിമണികൾ വിട്ടു നിൽക്കുക എന്നീ മാനദണ്ഡങ്ങൾ മുൻ നിർത്തി മലബാറുകാർ ബിരിയാണിക്ക് മാർക്കിടുമ്പോൾ, തലശ്ശേരി ബിരിയാണിയും, കോഴിക്കോടൻ ബിരിയാണിയും മുന്നിൽ കാണും. ചെട്ടിനാട് ബിരിയാണി, അമ്പൂർ ബിരിയാണി, ഹൈദരാബാദി ബിരിയാണി എന്നിങ്ങനെ ബിരിയാണിയുടെ രുചി വൈവിദ്ധ്യം തന്നെ കാണാം ദക്ഷിണേന്ത്യയിൽ. മുഗൾ ബിരിയാണിയും, തമിഴ് രുചിയും ചേർന്ന അമ്പൂർ ബിരിയാണി, തമിഴ്നാട്ടിലെ അമ്പൂർ ഗ്രാമത്തിന്റെ മുഖമുദ്രയാണ്. വേവിച്ച വഴുതനയും, ചതച്ച മസാലയുമാണ് ഇതിന്റെ കോമ്പിനേഷൻ. ഇങ്ങ് കേരളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണിക്ക്. അന്ന് ബിരിയാണിക്കട തുടങ്ങിയ വ്യക്തി സ്ഥിരമായി തലപ്പാവ് ധരിച്ചിരുന്നത് ബിരിയാണിയുടെ പേരും, ബ്രാൻഡുമായി മാറി. മുഗൾ, ആന്ധ്രാ, തുർക്കി രുചികൾ ചേർന്ന ഹൈദരാബാദ് ബിരിയാണിക്ക് മുന്നിൽ സാക്ഷാൽ ചിരഞ്ജീവിയുടെ സിനിമപോലും അടിയറവ് പറയും. പക്കി, കച്ചി എന്നിങ്ങനെ രണ്ട് തരത്തിൽ ഈ ബിരിയാണി അറിയപ്പെടുന്നു. ചെറുമധുരമുള്ള ബട്കലി ബിരിയാണി, കൊൽക്കത്ത ബിരിയാണി, പാകിസ്ഥാനിൽ നിന്ന് കുടിയേറി ഇന്ത്യൻ രുചി കീഴടക്കിയ സിന്ധി ബിരിയാണി, എല്ലാം താരങ്ങൾ തന്നെ.
ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട് വൈകിട്ട് 6 ന് കൊൽക്കത്തയിലെത്തും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 ന് തിരുവനന്തപുരത്തെത്തും.
സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത് പഴയ രീതിയല്ലെന്ന് ആൺകുട്ടികൾ മനസിലാക്കണമെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കുനേരെ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.