പാകിസ്ഥാൻ വ്യോമസേനയെ അമേരിക്ക സഹായിക്കുന്നതെന്തിന്?
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പാകിസ്ഥാൻ വ്യോമസേനയെ അമേരിക്ക സഹായിക്കുന്നതെന്തിന്?

Sep 21, 2022, 11:46 AM IST

അമേരിക്ക പാകിസ്ഥാൻ വ്യോമസേനയുടെ എഫ് 16 ന് സഹായം നൽകാനൊരുങ്ങുന്നതിനെ ഇന്ത്യയുൾപ്പെടെയുള്ള പാകിസ്ഥാന്റെ അയൽ രാജ്യങ്ങൾ ശക്തമായാണ് എതിർക്കുന്നത്. എന്നാൽ പാകിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുകയെന്നത് മാത്രമാണ് ലക്ഷ്യമെന്ന് അമേരിക്കയും വാദിക്കുന്നു. ഏകദേശം 3580.27 കോടി രൂപയാണ് എഫ്16 വിമാനങ്ങൾ നവീകരിക്കുന്നതിനായി അമേരിക്ക പാകിസ്ഥാന് നൽകുന്നത്. പ്രവർത്തനക്ഷമമല്ലാത്ത യുദ്ധവിമാനങ്ങൾക്കുള്ള പാർട്സ് നൽകുകയെന്നത് മാത്രമാണ് അമേരിക്ക ചെയ്യുന്നത്. സെപ്റ്റംബർ 8 ന് ജോ ബൈഡൻ അംഗീകരിച്ച സഹായ പദ്ധതിയിലൂടെ പാക് സൈന്യത്തിന് എടുത്തു പറയത്തക്ക ഗുണങ്ങളൊന്നുമില്ലെന്നത് മറ്റൊരു സത്യം. അമേരിക്കയുടെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിലെല്ലാം പങ്കാളിയായ പാകിസ്ഥാനെ സഹായിക്കുക മാത്രമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസും വ്യക്തമാക്കുന്നു. ഓരോ ദിനവും യുദ്ധവിമാന നിർമാണ മേഖലയിൽ അതിനൂതന സോഫ്റ്റ്‌വെയർ അപ്ഡേഷൻ വന്നു കൊണ്ടിരിക്കേ, 1983 ൽ അമേരിക്കയിൽ നിന്ന് തന്നെ വാങ്ങിയ പഴഞ്ചൻ വിമാനങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനായില്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളായിരിക്കും രാജ്യത്തിന് മേൽ ചുമത്തുന്നത്. 1980 മുതൽ 2020 വരെയുള്ള കാലയളവിലുണ്ടായിട്ടുള്ള പരീക്ഷണം പറക്കലിൽ പത്തോളം പാകിസ്ഥാൻ എഫ് 16 വിമാനങ്ങളാണ് തകർന്ന് വീണത്. അമേരിക്കൻ സൈനിക ശക്തിയുടെ നെടും തൂണായിരുന്ന എഫ് 16 വിമാനങ്ങളെ കൈമാറിയെങ്കിലും അവയുടെ സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറും മറ്റൊരു രാജ്യത്തിന് നൽകുന്ന ശീലവും അമേരിക്കക്കില്ല. ഒരിടക്ക് എഫ് 16, 18 വിമാനങ്ങൾ ഇന്ത്യക്ക് നൽകാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇതിനെ പാകിസ്ഥാൻ ശക്തമായാണ് എതിർത്തത്. ലോകത്തിലെ ഏറ്റവും ശക്തമായ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളപ്പോൾ എഫ് 16 യാതൊരു വിധ വെല്ലുവിളിയും സൃഷ്ടിക്കുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു മൾട്ടി റോൾ യുദ്ധവിമാനമായ റഫാലിന് ഗ്രൗണ്ട് സപ്പോർട്, വ്യോമ മേധാവിത്വം, ന്യൂക്ലിയർ, ആന്റി ഷിപ്‌ സ്ട്രൈക്ക് എന്നിവയെല്ലാം നിർവഹിക്കാനാകും. നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാന് സൈനിക ശക്തി വർധിപ്പിക്കാൻ അമേരിക്കൻ സഹായം യാതൊരു വിധത്തിലും ഗുണം ചെയ്യില്ല.

സിനിമയിൽ നിന്നും ഇടവേളയെടുത്ത് സാമന്ത; വിദേശത്ത് ചികിത്സയിലെന്ന് റിപ്പോർട്ട്

Sep 21, 2022, 12:08 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യുഎസിലേക്ക് പുറപ്പെട്ടതായാണ് സൂചന. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് താരത്തെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മാരുതിയുടെ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു; വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

Sep 21, 2022, 12:17 PM IST

മാർച്ച് 2023ഓടെ തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി. 4 പതിറ്റാണ്ട് പഴക്കമുള്ള ഈ എഞ്ചിൻ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമാക്കിയാണ് വിടപറയുന്നത്. ഡിമാന്റിലുണ്ടായ ഇടിവും 800 സിസി എഞ്ചിൻ നിർത്തലാക്കാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.