ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലെ അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പന്നിയാർ എസ്റ്റേറ്റിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ എത്തിയതായിരുന്നു ശക്തിവേൽ.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ വർഷം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. 6 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളാണ് കമ്പനി നേരിടുന്നത്.
സൽമാൻ ഖാൻ നായകനാകുന്ന 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ഓൺലൈനിലെത്തി. ഷാരൂഖ് ഖാന്റെ 'പഠാന്' എന്ന ചിത്രത്തിനൊപ്പം സൽമാൻ ഖാന്റെ ചിത്രത്തിന്റെ ടീസറും തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇതിന്റെ ക്യാമറ റെക്കോർഡിങ്ങുകളാണിപ്പോൾ പ്രചരിക്കുന്നത്.