ആശ്വാസമേകുമോ മെഡിസെപ്പ്! പദ്ധതിക്ക് അർഹതയുള്ളവർ ആരെല്ലാം?
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആശ്വാസമേകുമോ മെഡിസെപ്പ്! പദ്ധതിക്ക് അർഹതയുള്ളവർ ആരെല്ലാം?

Sep 20, 2022, 12:01 PM IST

രണ്ടാം പിണറായി സർക്കാരിന്റെ വികസന പട്ടികയിൽ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതിയാണ് മെഡിസെപ്പ്. കേരളത്തിലെ ആശ്രിതർ, സർക്കാർ ജീവനക്കാർ, പെൻഷനായവർ, എന്നിവർക്കെല്ലാം ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് മെഡിസെപ്പിന്റേത്. കേരളത്തിലെ നല്ലൊരു ശതമാനം ജനവിഭാഗങ്ങളുടെയും ആരോഗ്യ സംരക്ഷണം മെഡിസെപ്പിലൂടെ സാധ്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയെ മുൻ നിർത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ പത്ത് ലക്ഷത്തിലധികം സർക്കാർ ഉദ്യോഗസ്ഥരും, പെൻഷനായവരും അംഗങ്ങളാവുകയും, ഏകദേശം 30 ലക്ഷത്തോളമാളുകൾക്ക് പദ്ധതിയുടെ ഫലങ്ങൾ ലഭ്യമാവുകയും ചെയ്യുന്നു. പദ്ധതിയിൽ കരാറൊപ്പിട്ട ആശുപത്രികളിലൂടെ പ്രതിവർഷം 3 ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ഉറപ്പാക്കുമെന്നതും, ഇടത്തരം, മധ്യവർഗത്തിൽ പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പു വരുത്തുകയെന്നതും മെഡിസെപ്പിന്റെ മാറ്റ് കൂട്ടുന്നു. യാതൊരു വിധ പ്രീമെഡിക്കൽ പരിശോധനകളുമില്ലാതെ ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെ അങ്ങേയറ്റം പ്രശംസിക്കുകയും ചെയ്യാം. മുൻപ് ജീവനക്കാർക്കായൊരുക്കിയിരുന്ന റീ ഇമ്പേഴ്സ്മെന്റ് പദ്ധതിക്കെതിരെ പണം ലഭിക്കുന്നതിന് കാലതാമസം, ബില്ലുകൾ പാസ്സാവാൻ വൈകുന്നു തുടങ്ങിയ പരാതികൾ ഉയർന്നിരുന്നു. വയോജനങ്ങൾക്കായുള്ള പെൻഷൻ തുകയാകട്ടെ ഡോക്ടറെ കാണുന്നതിനും മറ്റും അപര്യാപ്തവുമായിരുന്നു. ഇതിനെല്ലാം പ്രതിവിധിയായാണ് മെഡിസെപ്പ് മുന്നോട്ടു വരുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, പാർട്ട്‌ ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളിലുൾപ്പെടെയുള്ള അധ്യാപക, അനധ്യാപക ജീവനക്കാർ, പെൻഷനായവർ, സർക്കാർ ധനസഹായം ലഭിക്കുന്ന സർവ്വകലാശാല, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ, തുടങ്ങി മന്ത്രിമാർക്കും, പ്രതിപക്ഷ നേതാവിനും അവരുടെ ജീവനക്കാർക്കും, ആശ്രിതർക്കുമുൾപ്പെടെ മെഡിസെപ്പിന്റെ സേവനം ലഭ്യമാകും. അംഗങ്ങളാവുന്നവരുടെ കുടുംബത്തിന് പ്രതിവർഷം മൂന്ന് ലക്ഷം വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും മെഡിസെപ്പ് ഉറപ്പു വരുത്തുന്നു. കൂടാതെ 12 മാരകരോഗങ്ങൾ, അവയവമാറ്റ ശസ്ത്രക്രിയ എന്നിവക്കായുള്ള 35 കോടിയുടെ അധികപരിരക്ഷയും പദ്ധതിയിലുണ്ട്. സർജറിക്ക് 15 ദിവസം മുൻപുള്ളതും ശേഷമുള്ളതുമായ എല്ലാ ചിലവുകളും മെഡിസെപ്പ് വഹിക്കും. മെഡിസെപ്പിലുള്ള കുട്ടികൾക്ക്, ജോലി കിട്ടുകയോ, വിവാഹം കഴിക്കുന്നത് വരെയോ,25 വയസ്സ് വരെയോ പദ്ധതിയിൽ തുടരാനും കഴിയും.

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Sep 20, 2022, 01:03 PM IST

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി 7.30ന് മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

ഇറാനില്‍ ഹിജാബ് വലിച്ചൂരി പ്രതിഷേധം; പിന്തുണയുമായി തസ്ലിമ നസ്രീൻ

Sep 20, 2022, 01:16 PM IST

ഇറാനിൽ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയ സ്ത്രീകളെ പിന്തുണച്ച്, ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീൻ. പ്രതിഷേധത്തിന് തസ്ലീമ നസ്രീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.