റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമോ? ഉത്തരവുമായി റോബോട്ട്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമോ? ഉത്തരവുമായി റോബോട്ട്

Sep 23, 2022, 09:04 AM IST

റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമെന്ന ആശങ്കയ്ക്ക് ഉത്തരവുമായി രംഗത്തെത്തി, ലോകത്തിലെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടായ അമേക. മനുഷ്യരെ റോബോട്ടുകൾ അടിമകളാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, റോബോട്ടുകൾ ലോകത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്നും അമേക പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻഐഎ

Sep 23, 2022, 08:51 AM IST

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന്, എൻഐഎ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ.ഐ.എ ആരോപിച്ചു. കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. കൂടുതൽ പേർ അറസ്റ്റിലാകും.

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന്

Sep 23, 2022, 09:15 AM IST

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ ഭീഷണിയിലാണ് മത്സരം നടക്കുക. നാഗ്പൂരിൽ ഇന്നലെ കനത്ത മഴയായിരുന്നു.