5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

5ജിയുടെ വരവോടെ മൊബൈൽ നിരക്കുകൾ ഈ വർഷം വർദ്ധിക്കും

Aug 3, 2022, 02:55 PM IST

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. റിലയൻസ് ജിയോക്ക് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളേക്കാൾ കൂടുതൽ നിരക്കുകൾ വർദ്ധിപ്പിക്കേണ്ടിവരും.

സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ കഴിയാതെ സ്ട്രേഞ്ചർ തിങ്സ്

Aug 3, 2022, 02:29 PM IST

സ്ട്രേഞ്ചർ തിംഗ്സിന്‍റെ നാലാം സീസണും നെറ്റ്ഫ്ലിക്സ് കാഴ്ചക്കാരുടെ കാര്യത്തിൽ സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കുന്നതിൽ പരാജയപ്പെട്ടു. സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4 അതിന്‍റെ ആദ്യ മാസത്തിൽ 1.352 ബില്യൺ മണിക്കൂറുകൾ സ്ട്രീം ചെയ്തു. അതേസമയം, സ്ക്വിഡ് ഗെയിംസ് സ്ട്രീം ചെയ്തത് 1.650 ബില്യൺ മണിക്കൂറിനാണ്.

സ്വാതന്ത്ര്യസമര സേനാനികളില്‍ സവര്‍ക്കറുടെ പേര് ഉൾപ്പെടുത്തി സിപിഎം പോസ്റ്റ്

Aug 3, 2022, 03:16 PM IST

ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വി.ഡി സവർക്കറുടെ പേര്. സി.പി.എം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് പരാമർശിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.