പാലക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു‌; രക്ഷകരായി 'കനിവ് 108'
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പാലക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ യുവതി പ്രസവിച്ചു‌; രക്ഷകരായി 'കനിവ് 108'

Sep 20, 2022, 04:59 PM IST

നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ്‌ 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും അവിടെ നിന്ന് ജാർഖണ്ഡിലെ ഹട്ടിയയിലേക്ക് പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഉടനെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുധീഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിൻസി ബിനു എന്നിവർ ഉടൻ സ്ഥലത്തെത്തുകയും, ബിൻസി അമ്മയ്ക്കും കുഞ്ഞിനും ഇടയിലുള്ള പൊക്കിൾക്കൊടി വിച്ഛേദിച്ച് പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. അമ്മയെയും കുഞ്ഞിനെയും പാലക്കാട്ടെ വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യൻ വിദ്യാർഥിക്ക് 38 ലക്ഷം രൂപ പാരിതോഷികം നൽകി ഇൻസ്റ്റഗ്രാം

Sep 19, 2022, 10:09 PM IST

മെറ്റായുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ഇൻസ്റ്റഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇൻസ്റ്റഗ്രാം ഇന്ത്യയിലെ ഒരു വിദ്യാർത്ഥിക്ക് 38 ലക്ഷം രൂപ സമ്മാനം നൽകി. പ്രതിഫലം വെറുതെയല്ല, മറിച്ച് ഇൻസ്റ്റയിൽ ഒരു വലിയ തെറ്റ് കണ്ടെത്തിയതിനാണ്.

ഡൽഹിയിൽ നൈജീരിയൻ യുവതിക്ക് വാനര വസൂരി സ്ഥിരീകരിച്ചു

Sep 20, 2022, 07:49 AM IST

രാജ്യത്ത് വീണ്ടും വാനര വസൂരി. ഡൽഹിയിൽ 30 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 16നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു.