ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയാൽ വലഞ്ഞ് യുവതി; സഹായമേകി ട്രാൻസ്ജെൻഡേഴ്‌സ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയാൽ വലഞ്ഞ് യുവതി; സഹായമേകി ട്രാൻസ്ജെൻഡേഴ്‌സ്

Jan 20, 2023, 09:27 PM IST

ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയാൽ വിഷമിച്ച യുവതിക്ക് സഹായമേകി ട്രാൻസ്ജെൻഡേഴ്‌സ്. സഹയാത്രികരായ സ്ത്രീകൾ പോലും എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് കൃത്യസമയത്ത് അവർ എത്തിയത്. യുവതി സുരക്ഷിതമായി പ്രസവിച്ചതും അവരുടെ മേൽനോട്ടത്തിലായിരുന്നു. ഹൗറാ-പട്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ ഭർത്താവുമൊത്ത് ബീഹാറിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ജസിദ് സ്റ്റേഷൻ പിന്നിട്ടപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഭാര്യയെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഭർത്താവ് സഹയാത്രികരായ സ്ത്രീകളെ സമീപിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. എന്നാൽ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സംഘം ട്രാൻസ്ജെൻഡേഴ്‌സ് യുവതിയുടെ കരച്ചിൽ കേട്ട് ഓടി എത്തുകയും, സമയം പാഴാക്കാതെ യുവതിക്ക് സുരക്ഷിതമായി പ്രസവിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. യുവതി ജന്മം നൽകിയ ആൺകുഞ്ഞിന് അനുഗ്രഹവും നൽകിയാണ് അവർ മടങ്ങിയത്.

മരിച്ച ആശയുടെ മൃതദേഹം മക്കളെ കാണിക്കും; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Jan 20, 2023, 01:16 PM IST

പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി പെരുനെല്ലി എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുപ്പിക്കും.

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

Jan 20, 2023, 02:03 PM IST

കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. എറണാകുളം ലോ കോളേജിലെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിന്‍റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.