ദുബായ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതകളും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദുബായ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിനെ നയിക്കാൻ ഇനി വനിതകളും

Sep 22, 2022, 08:34 AM IST

ദുബായ് പൊലീസിന് അഭിമാനമായി നാല് യുവതികൾ. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസിലേക്ക് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്ക് ശേഷം വനിതാ ലഫ്റ്റനന്‍റുമാരായ മീര മുഹമ്മദ് മദനി, സമർ അബ്ദുൽ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അൽ അബ്ദുല്ല, ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവരെ തിരഞ്ഞെടുത്തു. ഇതോടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ ചേരുന്ന വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ചായി ഇവർ മാറി. 24 പ്രത്യേക കോഴ്സുകളും പ്രായോഗിക പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് ഇവർ ഈ വിഭാഗത്തിൽ ചേർന്നത്. എമർജൻസി റെസ്പോൺസ് ഡിവിഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ ഡിവിഷൻ, ഡ്യൂട്ടി ഓഫീസറുടെ ഓഫീസ് എന്നിവയുൾപ്പെടെ നിരവധി ഡിവിഷനുകളുടെ ചുമതല ഇനി ഇവർക്കാണ്.  പുരുഷ ഉദ്യോഗസ്ഥർ മാത്രം നിർവഹിച്ചിരുന്ന ചുമതലകളും ദൗത്യങ്ങളും നിർവഹിക്കുന്നതിൽ വനിതാ ജീവനക്കാർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഓപ്പറേഷൻസ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു. വിവിധ പൊലീസ് മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള ദുബായിയുടെ താൽപര്യവും മേജർ ജനറൽ അൽ റസൂഖി വ്യക്തമാക്കി.

യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ

Sep 21, 2022, 08:58 PM IST

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്, ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക.

കോൺഗ്രസ് പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം; മാപ്പ് പറഞ്ഞ് പ്രവർത്തകൻ

Sep 21, 2022, 09:15 PM IST

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച്, ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും അതിന്‍റെ പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും, സുരേഷ് പറഞ്ഞു.