റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീശക്തിയും നാടോടി നാടന്‍കലാ പാരമ്പര്യവും പ്രദർശിപ്പിക്കുന്ന പ്ലോട്ടുമായി കേരളം. 24 അംഗ വനിതാ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് കലാവതരണം നടത്തുക. കേരളത്തിൽ നിന്ന് ആദ്യമായി ഒരു ഗോത്രനൃത്തവും അരങ്ങേറുന്നുണ്ട്. കളരിപ്പയറ്റ്, ശിങ്കാരി മേളം എന്നിവയും അണിനിരക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം കുറിക്കും. ബജറ്റ് അവതരണമാണ് സമ്മേളനത്തിൻ്റെ പ്രധാന അജണ്ട. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയ സമ്മേളനമാണിത്. ഇന്ന് മുതൽ മാർച്ച് 30 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.
നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എർലിംഗ് ഹാളണ്ട് പ്രീമിയര്‍ ലീഗിലെ തന്റെ നാലാം ഹാട്രിക്ക് സ്വന്തമാക്കിയ മത്സരത്തില്‍ വോള്‍വ്സിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു.