സൗദിയിൽ ഇനി സ്ത്രീകളും അതിവേഗ ട്രെയിനുകളോടിക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സൗദിയിൽ ഇനി സ്ത്രീകളും അതിവേഗ ട്രെയിനുകളോടിക്കും

Aug 6, 2022, 05:10 PM IST

സൗദിയിൽ ഇനി അതിവേഗ ട്രെയിനുകൾ സ്​ത്രീകൾ ഓടിക്കും. 31 സ്വദേശി വനിതകൾ, ലോക്കോ പൈലറ്റ്​ പരിശീലനത്തി​ന്‍റെ ആദ്യഘട്ടം പൂർത്തിയാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ്​ പരിശീലനം ആരംഭിച്ചത്​​. ഇപ്പോൾ, അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലനത്തിലേക്ക്​ പ്രവേശിച്ചിരിക്കുകയാണ്​.

പരസ്യചിത്രത്തില്‍ തായ്‌വാനെ സ്വതന്ത്ര രാജ്യമായി അവതരിപ്പിച്ചു ; ക്ഷമാപണവുമായി സ്‌നിക്കേഴ്‌സ്

Aug 6, 2022, 05:30 PM IST

സ്നിക്കേഴ്‌സിന്റെ പരസ്യ ചിത്രത്തില്‍, തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണിച്ചതില്‍ സ്‌നിക്കേഴ്‌സ് കമ്പനി ഉടമ, മാര്‍സ് റിഗ്ലി ക്ഷമാപണം നടത്തി. സ്‌നിക്കേഴ്‌സ് ബാറിന്റെ പരസ്യം, തായ്‌വാനെ സ്വതന്ത്ര രാജ്യമായി വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന്, ചൈനയിൽ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു.

സിക്സിനുള്ള മുന്നറിയിപ്പ്; ​​ഗ്രേ മാൻ രണ്ടാം ഭാ​ഗത്തിലും ഉണ്ടാകുമെന്ന് ധനുഷ്

Aug 6, 2022, 09:26 PM IST

റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത, ദി ഗ്രേ മാനിലൂടെ തമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ലോണ്‍ വോള്‍ഫ് എന്ന വാടകക്കൊലയാളിയുടെ വേഷത്തിലായിരുന്നു ധനുഷ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താനുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം.