വനിതാ ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വനിതാ ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ

Sep 21, 2022, 01:32 PM IST

2022ലെ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. സ്മൃതി മന്ദാനയായിരിക്കും വൈസ് ക്യാപ്റ്റൻ. ജെമീമ റോഡ്രിഗസ് പരിക്കിൽ നിന്ന് മോചിതയായി ടീമിൽ തിരിച്ചെത്തി. ഒക്ടോബർ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

മകനൊപ്പമുള്ള ആദ്യ ചിത്രം; പേര് പങ്കുവച്ച് സോനം കപൂര്‍

Sep 21, 2022, 12:46 PM IST

കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. അമ്മയായി ഒരു മാസം പൂര്‍ത്തിയാകുന്ന വേളയില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സോനം.ആനന്ദ് അഹൂജയുടെ കൈയില്‍ കിടന്നുറങ്ങുന്ന കുഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. ഇരുവരേയും ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന സോനത്തേയും കാണാം.

പറമ്പിക്കുളം ഡാം ഷട്ടർ തകരാറായ സംഭവം; തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

Sep 21, 2022, 01:35 PM IST

പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികളിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്ന് രാമചന്ദ്രൻ നായർ കുറ്റപ്പെടുത്തി.