വനിതാ ഏഷ്യാ കപ്പ് ടി-20; മത്സരക്രമം പുറത്തിറക്കി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വനിതാ ഏഷ്യാ കപ്പ് ടി-20; മത്സരക്രമം പുറത്തിറക്കി

Sep 21, 2022, 09:02 AM IST

വനിതാ ഏഷ്യാ കപ്പ് ടി20 മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തുവിട്ടു. ഒക്ടോബർ ഒന്നിനാണ് മത്സരങ്ങൾ ആരംഭിക്കുക. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒക്ടോബർ ഏഴിന് നടക്കും. ഏഴ് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, എന്നീ രാജ്യങ്ങളാണ് മറ്റ് ടീമുകൾ.

പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം

Sep 21, 2022, 08:53 AM IST

പാകിസ്ഥാൻ-ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഇംഗ്ലണ്ട് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ആദ്യ ടി-20യിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ആവേശജയം

Sep 21, 2022, 08:05 AM IST

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ഓസ്ട്രേലിയക്ക് ഇന്ത്യയ്‌ക്കെതിരെ ജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ നാല് വിക്കറ്റിന് വിജയിച്ചു. ഇന്ത്യ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മറികടന്നു. കാമറൂൺ ഗ്രീൻ 61 റൺസ് നേടി.