വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം. ചാംപ്യന്മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. 1966ലെ ലോകകിരീടത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനായി മറ്റൊരു പ്രധാന കിരീടം എത്തിച്ച ടീമിനെ എലിസബത്ത് രാജ്ഞിയും അഭിനന്ദിച്ചു.
വടക്കൻ അയർലണ്ടിലെ ഏറ്റവും വലിയ മൃഗശാലയായ ബെൽഫാസ്റ്റ് മൃഗശാലയിൽ വംശനാശഭീഷണി നേരിടുന്ന ജിറാഫ് ജനിച്ചു. ബെൽഫാസ്റ്റ് മൃഗശാലയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, റോത്ത്സ്ചൈൽഡിന്റെ ജിറാഫ് ആയ ബാലിഹെൻറി ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ജനിച്ചത്.
കളി തീരും മുമ്പ് സ്റ്റേഡിയം വിട്ട റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്. റയൽ വല്ലെക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരം അവസാനിക്കുന്നതിന് മുമ്പാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. റയൽ വല്ലെക്കാനോയ്ക്കെതിരായ മത്സരത്തിനുള്ള സ്റ്റാർട്ടിംഗ് ഇലവനിലായിരുന്നു റൊണാൾഡോ. ആദ്യ പകുതിയിലാണ് അദ്ദേഹം കളിച്ചത്.