വനിതാ ഐപിഎല്‍ 2023ൽ; സൂചന നല്‍കി ഗാംഗുലി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വനിതാ ഐപിഎല്‍ 2023ൽ; സൂചന നല്‍കി ഗാംഗുലി

Sep 22, 2022, 01:56 PM IST

വനിതാ ഐപിഎൽ 2023 ൽ നടത്തിയേക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും, ഗാംഗുലി കത്തയച്ചിട്ടുണ്ട്. വനിതാ ഐപിഎൽ ഉടൻ നടത്തുമെന്നും ആദ്യ സീസൺ അടുത്ത വർഷം ആരംഭിക്കുമെന്നും, കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

Sep 22, 2022, 02:09 PM IST

ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് 'സെപ്റ്റോ'യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022ൽ ഇടം നേടി. 1000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വോഹ്റ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 1036-ാം സ്ഥാനത്താണ് അദ്ദേഹം.

എകെജി സെന്റർ ആക്രമണം; ജിതിനെ കുടുക്കിയതെന്ന് അമ്മ

Sep 22, 2022, 02:24 PM IST

സിപിഎം നിർദേശപ്രകാരമാണ് എകെജി സെന്റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയത‌ാണെന്ന് അമ്മ ജിജി. ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആണ് ജിതിൻ.