വനിതാ ട്വന്റി20യില്‍ ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വനിതാ ട്വന്റി20യില്‍ ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിൽ

Aug 4, 2022, 08:49 AM IST

കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി20യിൽ, ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ്, ഇന്ത്യ സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 163 റൺസാണ് നേടിയത്.

ട്രാഫിക് പോലീസ് ഡ്യൂട്ടി സമയത്ത് ഫോണിൽ നോക്കിയിരിക്കരുതെന്ന് ഹൈക്കോടതി

Aug 4, 2022, 08:39 AM IST

ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാർ, മിക്ക സമയത്തും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയാണെന്നും, ഇത് കർശനമായി തടയണമെന്നും ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ, ട്രാഫിക് ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന്, ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു.

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനുവിന് വെള്ളി

Aug 4, 2022, 08:58 AM IST

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ, സ്കോട്ട്ലൻഡിന്‍റെ സാറാ അഡ്ലിങ്ടണോട് കീഴടങ്ങി ആണ്, തുലിക രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയാണ്, സാറ അഡ്ലിങ്‌ടൺ അവസാന റൗണ്ടിൽ സ്വർണം നേടിയത്.