ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് നടപടി. ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് സെൻസർഷിപ്പ് നടപ്പാക്കാൻ തുടങ്ങിയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു വിമർശനം.
പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ അന്വേഷണ ഏകോപനത്തിൽ ഉണ്ടായത് വൻ വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികൾ കോടതിയിലെത്തിയപ്പോഴാണ് ഹൈക്കോടതി ഉത്തരവ് പൊലീസ് അറിയുന്നത്. പ്രതികൾ കോടതിയിൽ കീഴടങ്ങിയപ്പോൾ പൊലീസ് തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.