ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഒളിംപിക്സ് മെഡൽ ജേതാവ് മേരി കോം അധ്യക്ഷയായാണ് സമിതി രൂപീകരിച്ചത്. ലൈംഗിക സാമ്പത്തിക ആരോപണങ്ങളും സിമിതി അന്വേഷിക്കും. ഒരു മാസത്തിനകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം ശനിയാഴ്ച പിരിച്ചുവിട്ടിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിലെത്തിയത്.
കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. വിദ്യാർത്ഥി പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 14 ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.