ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ ജന്തർ മന്ദറിൽ ഗുസ്തി താരങ്ങൾ നടത്തിവന്ന പ്രതിഷേധം പിൻവലിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെൽഫെയറിൻ്റെ 2020, 2021, 2022 വര്‍ഷങ്ങളിലെ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളി കുട്ടികൾ. 56 പുരസ്കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്. 2020 ൽ 22 പേരെയും 2021 ൽ 16 പേരെയും 2022 ൽ 18 പേരെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ഗവർണറെ മറികടന്ന് മലയാളം സർവകലാശാല വി സിയെ നിയമിക്കാനുള്ള നടപടികളുമായി സർക്കാർ. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവകലാശാല നിയമ ഭേദഗതി പ്രകാരം വി സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.