നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; വൈകിട്ടോടെ ഇടുക്കി ഡാം തുറന്നേക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; വൈകിട്ടോടെ ഇടുക്കി ഡാം തുറന്നേക്കും

Aug 6, 2022, 08:14 AM IST

മഴ കുറഞ്ഞതിനെ തുടർന്ന് കേരളത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഡാം ഇന്ന് വൈകുന്നേരത്തോടെ തുറക്കാൻ സാധ്യതയുണ്ട്. ഇന്നലെ രാത്രി ഏഴ് മണിയോടെ ജലനിരപ്പ് 2381.54 അടിയിലെത്തി.

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന്‌ തെരഞ്ഞെടുക്കും

Aug 6, 2022, 07:48 AM IST

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ഇന്ന്‌. രാജ്യത്തിൻ്റെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്‍റ് അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും. എൻഡിഎയുടെ ജഗദീപ് ധൻകർ, പ്രതിപക്ഷ മുന്നണിയുടെ മാർഗരറ്റ് ആൽവ എന്നിവരാണ് സ്ഥാനാർത്ഥികൾ. രാവിലെ 10 മുതൽ പാർലമെന്‍റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് മുതൽ എറണാകുളം സെഷൻസ് കോടതിയിൽ

Aug 6, 2022, 07:59 AM IST

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. നിലവിൽ വിചാരണ നടത്തുന്ന പ്രത്യേക സി.ബി.ഐ ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുകയും സെഷൻസ് ജഡ്ജിയാക്കുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ മാറ്റം.