ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട് വൈകിട്ട് 6 ന് കൊൽക്കത്തയിലെത്തും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 ന് തിരുവനന്തപുരത്തെത്തും.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ആദ്യമായി പങ്കെടുക്കും. സ്ക്വാഡ്രോൺ ലീഡർ പി.എസ്. ജയ്താവത് ഗരുഡാണ് ടീമിനെ നയിക്കുന്നത്. സ്ക്വാഡ്രോൺ ലീഡർ സിന്ധു റെഡ്ഡി കോണ്ടിജന്റ് കമാൻഡറായിരിക്കും. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത് പഴയ രീതിയല്ലെന്ന് ആൺകുട്ടികൾ മനസിലാക്കണമെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കുനേരെ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.