സ്‌നേഹിക്കാനറിയണം, ബുദ്ധിശാലിയായിരിക്കണം; ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് രാഹുല്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സ്‌നേഹിക്കാനറിയണം, ബുദ്ധിശാലിയായിരിക്കണം; ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് രാഹുല്‍

Jan 24, 2023, 08:18 AM IST

സ്നേഹിക്കാൻ അറിയുന്ന ഒരു ബുദ്ധിശാലിയായ പെൺകുട്ടിയായിരിക്കണം, മറ്റൊന്നുമില്ല. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ. 'കർലി ടെയിൽസ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ തന്‍റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ വെളിപ്പെടുത്തിയത്.

ജഡ്ജിയുടെ പേരിൽ കൈക്കൂലി; ഹൈക്കോടതി അഭിഭാഷകൻ കൈപ്പറ്റിയത് 72 ലക്ഷം

Jan 24, 2023, 08:13 AM IST

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. 3 ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസ് കണ്ടെത്തൽ. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ വാങ്ങി.

ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന്; കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

Jan 24, 2023, 08:34 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും. 2019ലെ തിരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന. വിലക്കിയ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.