യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം

Sep 19, 2022, 09:37 AM IST

യുഎഇയിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ഇതുവരെ നാടുകടത്താനുള്ള ചെലവ് യുഎഇ സർക്കാരാണ് വഹിച്ചിരുന്നത്.

തുറക്കൽ കുളത്തിൽ കുളത്തല്ല്; വീഴാതെ പോരാടിയാൽ രണ്ട് ചാക്ക് അരി സമ്മാനം

Sep 19, 2022, 09:11 AM IST

ചേലേമ്പ്ര ചക്കുളങ്ങര തുറക്കൽ കുളത്തിൽ 60 പേർ അണിനിരന്ന കുളത്തല്ല് ഗ്രാമീണരിൽ ആവേശം പകർന്നു. 4 മണിക്കൂറിനിടെ 4 റൗണ്ട് വരെ പിന്തള്ളപ്പെടാതെ ജയിച്ചരിൽ അവസാന റൗണ്ടിലും ശേഷി പ്രകടിപ്പിച്ച 2 പേരാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിജയ കിരീടം ചൂടിയത്. കുളത്തിന് മീതെയൊരു മരത്തടി വലിച്ചിട്ട് അതിന് മീതെ 2 പേർ മുഖാമുഖം ഇരുന്ന് തലയണ കൊണ്ട് തല്ലിയായിരുന്നു മത്സരം. ചിലർ തലയണ താഴെ വീണ് പുറത്തായി..

ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാന്‍ഡ് ഏറുന്നു; വില്‍പ്പനയില്‍ വന്‍ മുന്നേറ്റം

Sep 19, 2022, 10:09 AM IST

ഇന്ത്യൻ നിർമ്മിത ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ചു. 2022 ന്റെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകൾ വിറ്റഴിഞ്ഞു. മേഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. ഫീച്ചർ ഫോൺ വിഭാഗത്തിൽ ലാവ 21 ആണ് ഒന്നാമത്.