എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പ്ലസ്ടു ജയിച്ച് സഹീറ; ഉമ്മയെ കോളേജിൽ അയച്ച് മക്കൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പ്ലസ്ടു ജയിച്ച് സഹീറ; ഉമ്മയെ കോളേജിൽ അയച്ച് മക്കൾ

Jan 21, 2023, 08:31 PM IST

പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ ഉമ്മയെ ഉപരിപഠനത്തിനായ് കോളേജിൽ ചേർത്ത് മക്കൾ. തൃക്കാക്കര ഭാരതമാതാ കോളേജിൽ ബി.എ ഇംഗ്ലീഷ് കോഴ്സിനാണ് സഹീറ എന്ന വീട്ടമ്മ അഡ്മിഷൻ നേടിയത്. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മൂത്ത മകൻ മുഹമ്മദ്‌ ബാസിൽ ഷാ, കുസാറ്റിൽ ബി.ടെക് വിദ്യാർത്ഥിയായ ഇളയ മകൻ മുഹമ്മദ്‌ ബാദ്ഷാ എന്നിവരായിരുന്നു ക്യാമ്പസിലെത്താൻ സഹീറക്ക് പ്രചോദനം. വിദേശത്തുള്ള ഭർത്താവും പൂർണ്ണ പിന്തുണ നൽകി. ഏലൂർ ഇ.എഡ്.ഐ ഡിസ്പെൻസറിക്ക് സമീപം പള്ളിപ്പറമ്പിൽ ബദറുദിന്റെ ഭാര്യയായ സഹീറ പത്താം ക്ലാസ്സും, ഐ.ടി.ഐ ഡിപ്ലോമയും നേടിയിരുന്നു. വീട്ടിലെ ജോലികളെല്ലാം ചെയ്ത ശേഷമുള്ള സമയം പാഴാക്കാതെ വീടിനോട് ചേർന്നുള്ള പാതാളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടർ വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്ലസ് ടുവിന് ചേർന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ജയിച്ച ഉമ്മിച്ചി വെറുതെ വീട്ടിൽ ഇരിക്കേണ്ട, കോളേജിൽ പൊക്കോളൂ എന്നായി മക്കൾ. ഉയർന്ന മാർക്കുള്ളതിനാൽ അനായാസം കോളേജിൽ അഡ്മിഷൻ ലഭിച്ചു. പ്രായ വ്യത്യാസമൊന്നുമില്ലാതെ ക്ലാസ്സിലെ കുട്ടികൾക്കെല്ലാം നല്ലൊരു കൂട്ടുകാരിയാണ് സഹീറ. കൂട്ടുകാരോടൊത്ത് മക്കൾക്കൊപ്പം ജന്മദിനം ആഘോഷിക്കാനും സഹീറക്കായി. മൂത്ത മകൻ ജോലിക്ക് പോകുമ്പോൾ ഉമ്മയെ കോളേജിന് മുന്നിൽ ഇറക്കും. ഇളയ മകനോടൊപ്പമാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത്.

ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി

Jan 20, 2023, 07:15 PM IST

ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാനതല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ജാതി സെൻസസിനെതിരായ ഹർജികളെ 'പബ്ലിസിറ്റി ഇൻ്ററെസ്റ്റ് ലിറ്റിഗേഷൻ' എന്ന് കോടതി പരിഹസിച്ചു.

ഭക്ഷ്യസുരക്ഷാ പരിശോധന; സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി

Jan 20, 2023, 07:38 PM IST

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്‍റലിജൻസ്) രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ഒരു ക്ലർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളത്.