റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. വേൾഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സെലെൻസ്കി. ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും സെലെൻസ്കി പരിഹസിച്ചു.
കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്തി. 2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ ചേർന്നവരുടെ പെൻഷൻ പ്രായം 56 ആയി തന്നെ തുടരും. പെൻഷൻ പ്രായം ഉയർത്താൻ ജഡ്ജിമാരുടെ പാനൽ ശുപാർശ ചെയ്തിരുന്നു.
ബീഹാറിലെ ജാതി സെൻസസിനെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി. ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സംസ്ഥാനതല ജാതി സെൻസസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ജാതി സെൻസസിനെതിരായ ഹർജികളെ 'പബ്ലിസിറ്റി ഇൻ്ററെസ്റ്റ് ലിറ്റിഗേഷൻ' എന്ന് കോടതി പരിഹസിച്ചു.