മെറ്റാവേഴ്‌സിനായി തന്റെ സമ്പത്തില്‍ പകുതിയും പൊട്ടിച്ച് സുക്കര്‍ബര്‍ഗ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മെറ്റാവേഴ്‌സിനായി തന്റെ സമ്പത്തില്‍ പകുതിയും പൊട്ടിച്ച് സുക്കര്‍ബര്‍ഗ്

Sep 20, 2022, 03:53 PM IST

മെറ്റാവേഴ്‌സ് പദ്ധതിയിൽ സുക്കർബർഗിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായാതായി റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്‍റെ വരുമാനം ഏകദേശം 71 കോടി ഡോളർ കുറഞ്ഞു. നിലവിൽ 55.9 കോടി ഡോളർ ആസ്തിയുള്ള ആഗോള ശതകോടീശ്വരൻമാരിൽ 20-ാം സ്ഥാനത്താണ് സുക്കർബർഗ്. 2014ന് ശേഷം അദ്ദേഹം ഏറ്റവും പിന്നിലാവുന്ന സ്ഥാനമാണിത്.

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു; വെടിയുതിര്‍ത്ത് പൊലീസ്

Sep 20, 2022, 03:27 PM IST

നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഇറാനി പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി ഇറാന്‍ സര്‍ക്കാര്‍. പ്രതിഷേധ സമരത്തിന് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തെന്നും സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഭാരത് ജോഡോ യാത്രയ്ക്കായി ദേശീയപാത അടച്ചിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

Sep 20, 2022, 02:54 PM IST

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. ഭാരത് ജോഡോ യാത്രയെ തുടർന്ന് റോഡുകളിലെ ഗതാഗതം സ്തംഭിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിക്കാരൻ ഹൈക്കോടതിയിലെ അഭിഭാഷകനാണ്.